ദോഹ: സാങ്കേതിക വിദ്യയുടെ ഉന്നതിയിൽ നിൽക്കുന്ന എ ഐ കാലത്ത് വിദ്യാർത്ഥികൾ പഠന മികവിനോടൊപ്പം കമ്മ്യൂണിക്കേഷൻ, ലീഡർഷിപ് തുടങ്ങി വ്യത്യസ്തമായ സോഫ്റ്റ് സ്കില്ലുകളിൽ കൂടി നൈപുണ്യം നേടണമെന്ന് പ്രമുഖ ട്രൈനറും, മദ്രാസ് ഐ ഐ ടി അലൂംനസ്, എക്സ് ആന്റ് വൈ ലേര്‍ണിംഗ് അക്കാദമി സി ഇ ഒ യുമായ മുഹമ്മദ് അജ്മല്‍ സി പറഞ്ഞു. പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജ്യൻ്റെ ഇരുപതാം വാർഷികാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന നെക്സ്റ്റ് എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ. പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.......
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം നിഷേധിച്ച് തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി. രാഹുലിന്റെ ജാമ്യഹർജി തള്ളിയതോടെ എംഎൽഎ റിമാൻഡിൽ തുടരും. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന ഏറ്റവും വലിയ പോരാട്ടത്തിന് തിരുവനന്തപുരത്തെ നേമം മണ്ഡലം സാക്ഷ്യം വഹിച്ചേക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിടാൻ കോൺഗ്രസ് ഹൈക്കമാൻഡ് ശശി തരൂർ എം.പിയെ തന്നെ രംഗത്തിറക്കിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
ഹൈക്കമാൻഡ് താല്പര്യം, ലീഗിന്റെ പിന്തുണ
ശശി തരൂരിനെ നേമത്ത് സ്ഥാനാർത്ഥിയാക്കുന്നതിനോട് സംസ്ഥാന ഘടകത്തേക്കാൾ കൂടുതൽ താല്പര്യം കോൺഗ്രസ് ഹൈക്കമാൻഡിനാണ്. ......
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ജനാധിപത്യ ഇറാൻ ശ്രമിക്കുമെന്ന് നാടുകടത്തപ്പെട്ട ഇറാൻ രാജകുടുംബാംഗം റിസാ പഹ്ലവി വ്യക്തമാക്കി. ആഗോളതലത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ കൂടുതൽ ആഴത്തിലുള്ള രാജ്യാന്തര സഹകരണം അനിവാര്യമാണെന്നും, അതിൽ ഇന്ത്യക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരേ മൂല്യങ്ങൾ പങ്കുവയ്ക്കുകയും വിവിധ മേഖലകളിൽ സഹകരിക്കാൻ തയ്യാറാകുകയും ചെയ്യുന്ന എല്ലാ രാജ്യങ്ങളുമായും ഏറ്റവും മികച്ച ബന്ധം സ്ഥാപിക്കാൻ ജനാധിപത്യ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് പഹ്ലവി വ്യക്തമാക്കി.
‘‘ആധുനിക ചരിത്രത്തിൽ ഇറാനും ഇന്ത്യയും തമ്മിൽ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ......
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഎം ആരംഭിച്ച ഗൃഹസമ്പർക്ക പരിപാടിയിൽ നേതാക്കൾക്കായി കർശന പെരുമാറ്റച്ചട്ടം. ജനങ്ങളുമായി തർക്കത്തിലേർപ്പെടരുത്, അവരുടെ അഭിപ്രായങ്ങൾ ഇടയിൽ തടസ്സപ്പെടുത്തരുത്, വിമർശനങ്ങൾ ക്ഷമാപൂർവ്വം കേട്ട് മറുപടി നൽകണം തുടങ്ങിയ നിർദേശങ്ങളാണ് പാർട്ടി നൽകിയിരിക്കുന്നത്. ......
പുൽപള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠൻ്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച അയൽവാസി വേട്ടറമ്മൽ രാജു ജോസിനെ(55) പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ......
അര നൂറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്. 54 വർഷത്തിനു ശേഷം ചന്ദ്രയാത്രയ്ക്ക് സജ്ജമാകുകയാണ് നാസ.......
ആഗോള വിപണികളിൽ ആശങ്ക ഉയർത്തി ഇറാൻ–യുഎസ് തർക്കം രൂക്ഷമാകുന്നു. പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടി തുടർന്നാൽ ഇറാനെ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഇറാൻ ഭരണകൂടവും കടുത്ത പ്രതികരണത്തിലേക്ക് നീങ്ങി. ......
കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി കർണാടക രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ഒരുക്കപ്പാടിലാണ്. മന്ത്രി കൃഷ്ണൻകുട്ടി, മാത്യു ടി തോമസ് എന്നീ രണ്ട് എംഎൽഎമാരുള്ള കേരള ഘടകം വിട്ടുപോയതോടെ കർണാടക ആസ്ഥാനമായുള്ള ജെഡിഎസ് പ്രാദേശിക പാർട്ടിയായി ചുരുങ്ങിക്കഴിഞ്ഞു. ......